Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knife Attack

ഇസ്രയേലിൽ ഭീകരാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ടെ​​​ൽ അ​​​വീ​​​വ്: പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രി​​​ലേ​​​ക്കു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യും പി​​​ന്നീ​​​ട് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബേ​​​ത്ത് ഷി​​​യാ​​​നി​​​ലാ​​​ണ് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റിയത്. ഇ​​​വി​​​ടെ അ​​​റു​​​പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ക്കു​​​ക​​​യും 16കാ​​​ര​​​നു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​ക്ര​​​മി 12 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഐ​​​ൻ ഹാ​​​രോ​​​ദി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 37 വ​​​യ​​​സു​​​ള്ള സ്ത്രീ ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​ക്ര​​​മി​​​യെ ആ​​​യു​​​ധ​​​ധാ​​​രി​​​യാ​​​യ ഒ​​​രു ഇ​​​സ്രേ​​​ലി വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

NRI

ജർമനിയിലെ കത്തിയാക്രമണം: പ്രതിക്ക് മരണം വരെ തടവ്

ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ സോ​​​ളി​​​ങ്ങൻ ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക്ക് മ​​​ര​​​ണം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ച് കോ​​​ട​​​തി.

സി​​​റി​​​യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി ഇ​​​സാ അ​​​ൽ​​​ച്ച് (27) എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു ഭീ​​​ക​​​ര​​​വാ​​​ദ​​​ക്കു​​​റ്റം ചു​​​മ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് 23ന് ​​​ന​​​ഗ​​​ര​​​ത്തി​​​ലെ ‘ഫെ​​​സ്റ്റി​​​വ​​​ൽ ഓ​​​ഫ് ഡൈ​​​വേ​​​ഴ്സി​​​റ്റി’ ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

പ്ര​​​തി ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്നും ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് ഐ​​​എ​​​സി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

International

അയർലൻഡിലെ കത്തിയാക്രമണം ജിഹാദി ആക്രമണം: പോലീസ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സൈ​നി​ക​ക്യാ​ന്പി​ൽ ചാ​പ്ലൈ​നാ​യ വൈ​ദി​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ജി​ഹാ​ദി ആ​ക്ര​മ​ണ​മാ​ണെ​ന്നു പോ​ലീ​സ്. ഈ​വ​ർ​ഷ​ത്തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ടെ​റ​റി​സം സി​റ്റു​വേ​ഷ​ൻ ആ​ൻ​ഡ് ട്രെ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ 14 അം​ഗ​രാ​ജ്യ​ങ്ങ​ളി​ലാ​യി 58 ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഗാ​ൽ​വെ​യി​ലെ റെ​ൻ​മോ​ർ ബാ​റ​ക്സി​ൽ ചാ​പ്ലൈ​നാ​യ ഫാ. ​പോ​ൾ മ​ർ​ഫി​യെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പ​തി​നേ​ഴു​കാ​ര​നാ​യ അ​ക്ര​മി ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് കോ​ട​തി ഈ ​വ​ർ​ഷം ആ​ദ്യം പ​ത്തു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. പ്ര​തി 15-ാം വ​യ​സി​ൽ ഇ​സ്‌​ലാം മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും ഓ​ൺ​ലൈ​നി​ലൂ​ടെ ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്‌​ട​നാ​കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Corehub Up